ഈ സംഭവം നടന്നിട്ട് എട്ടു മാസത്തോളം ആയി...
ഞാനും മനുക്കുട്ടനും മുംബൈയില് വന്നിട്ട് ഏതാണ്ട് ഒരു ആഴ്ച കഴിഞ്ഞു റോയിച്ചനും വന്നു.. ആദ്യമേ പറഞ്ഞേക്കാം, മനുക്കുട്ടന്‍ ജനിച്ചതും വളര്‍ന്നതും ഒക്കെ ഡല്‍ഹിയില്‍ ആണ്.. പയ്യന്‍റെ ഹിന്ദി കിടിലനാ.. മുറ്റ്.. കലിപ്പ്.. ഒരു രക്ഷയും ഇല്ല... അക്രമ ഹിന്ദി....
പാവം പിടിച്ച എനിക്കാണേല്‍ ഈ ഭാഷ കാര്യമായിട്ട് വശമില്ല.. കേട്ടാല്‍ മനസ്സിലാവും.. അത്ര തന്നെ.. അത്യാവശ്യം ഒക്കെ അതും വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രം ഹിന്ദി സംസാരിക്കുവേം ചെയ്യും..
അങ്ങനെ ഇരിക്കുമ്പോളാണ് റോയിച്ചന്റെ വരവ്...
റോയിച്ചനാണെങ്കില് ഹിന്ദിയുടെ ഏക്കും പൂകും അറിയാന്‍ മേലാ.. എന്നാലും ആശാന്‍ ഒരു മുറ്റ് താരം ആകാനുള്ള ശ്രമത്തില്‍ ആണ്.. കിട്ടുന്ന അവസരത്തില്‍ ഒക്കെ ഹിന്ദി വെച്ച് കാച്ചുവേം ചെയ്യും..
റോയിച്ചന്‍ ഹിന്ദി പറയുമ്പോള്‍ ആ മുഖം ഒന്ന് കാണണം.. കണ്ണൊക്കെ തുറിച്ച് ഇപ്പോള്‍ പൊട്ടി വീഴും എന്ന് തോന്നിപ്പോകും..
എനിക്കാണേല്‍ ലിത് കാണുമ്പോള്‍ ചിരി പൊട്ടും.. ഫാന്‍റം എന്ന സിനിമേല് ഹിന്ദി പറയാന്‍ ശ്രമിക്കുന്ന കൊച്ചിന്‍ ഹനീഫയോട് മമ്മുക്ക പറേന്ന ഒരു ഡയലൊഗുണ്ട് " ദേവസി ഇപ്പൊ പറഞ്ഞത് ഹിന്ദി അല്ല.. ലിപി ഇല്ലാത്ത ഏതോ മറുഭാഷ ആണ്" എന്ന്.. ഈ ഡയലോഗ് എന്‍റെ മനസ്സിലോട്ടു തികട്ടി വരും..
അങ്ങനെ ഹിന്ദി പറഞ്ഞു മുറ്റാകാന്‍ ശ്രമിക്കുന്ന റോയിച്ചനിട്ടു ഒരു പണി കൊടുക്കാന്‍ ഞാനും മനുക്കുട്ടനും കൂടെ തീരുമാനിച്ചു.. ഇനി സംഭവിച്ചതൊക്കെ ചരിത്രമാണ്..
ഞങ്ങള്‍ വീട്ടില്‍ ഭയങ്കരമായ ഹിന്ദി സംസാരം തുടങ്ങി.. ഞാനും മനുക്കുട്ടനും തരം കിട്ടുമ്പോള്‍ ഒക്കെ ഞങ്ങള്‍ ഹിന്ദിയില്‍ "ചുമ്മാ" എന്ന വാക്ക് ഉപയോഗിക്കാന്‍ തുടങ്ങി.. ( ഹിന്ദിയില് ചുമ്മാ എന്നു പറഞ്ഞാല്‍ സംഗതി വേറെ ആണ്... മുത്തുഗ്ഗൌ..) റോയിച്ചന്‍ . ഇത് ശ്രധിക്കുന്നുണ്ടാരുന്നു... അണ്ണന്‍ ചോദിച്ചു " അല്ല.. ഈ ചുമ്മാന്നു വെച്ചാല്‍ ഹിന്ദിയില് എന്നാ?? " അതും " ഈ കിണോ ന്നു വെച്ചാല്‍ എന്താ കുട്ടിമാമാ.. ഇപ്പൊ തന്നെ പറഞ്ഞു തരണേ... " എന്ന സ്റ്റൈലില്‍.. അപ്പൊ മനുക്കുട്ടന്‍ പറഞ്ഞു കൊടുത്തു.. " ചുമ്മാ എന്ന് ഹിന്ദിയില്‍ പറഞ്ഞാല്‍ വേറെ എന്നാണു അര്‍ത്ഥം.. " റോയിച്ചന്‍ ഹാപ്പി ആയി.. ഒരു വാക്ക് കൂടെ പഠിക്കാന്‍ പറ്റിയല്ലോ.. മുറ്റിലേയ്ക്‍ ഒരു ചുവടു കൂടി മുന്നോട്ട്...
ഒരു കാര്യം പറയാന്‍ വിട്ടു പോയി കേട്ടോ.. ഈ റോയിച്ചന്‍ ഒരു കടാമുട്ടന്‍ ആണ്.. ഒരു വെല്യ സ്റ്റീല്‍ അലമാരീടെ വലിപ്പം വരും.. ഒരു പത്തു നൂറു കിലോ തൂക്കം ഒക്കെ ആയിട്ട്... എങ്കിലും ആളൊരു പാവത്താന്‍ ആണ്.. ഞങ്ങള്‍ ഒക്കെ മാടപ്രാവേന്നാ വിളിക്കുന്നെ.. മാടിന്റെ ശരീരോം പ്രാവിന്റെ ഹൃദയോം.. അതല്ലേ ഞാന്‍ ഇതൊക്കെ ഇത്ര ധൈര്യമായിട്ട് ഇവിടെ എഴുതുന്നെ.. അല്ലേല്‍, ഒരു കലിപ്പ്ടീം ആരുന്നേല്‍ റോയിച്ചന്‍ എന്നെ വലിച്ചു കീറത്തില്ലായോ?
അങ്ങനെ ഒരു ദിവസം ഞങ്ങള്‍ പാതലിപാടയിലുള്ള ഡി-മാര്‍ട്ടില്‍ പലചരക്ക് സാധനം വാങ്ങിക്കാന്‍ പോയി.. റോയിച്ചന്‍ മുളക് പൊടീടെ പാക്കറ്റ് നോക്കുവാണ്.. എല്ലാം ഇവിടെ ഉള്ള കൂതറ സാധനങ്ങള്‍... ഈസ്റ്റേണ്‍ ഉം മേളവും ഒന്നും കിട്ടത്തില്ല.. റോയിച്ചനും കിട്ടി ഒരു കൂതറ മുളക് പൊടീടെ പാക്കറ്റ്..
റോയിച്ചന്‍ അവിടെ നിന്ന സെയിലെസ് ഗേള്‍ നോട് " മുച്ചേ യെ പാക്കറ്റ് നഹീ , ചുമ്മാ ചാഹിയെ.. "
പോന്നു മോനേ അവള് കലിപ്പിച്ചൊരു നോട്ടം... ഉരുകിപോകും.. ആ കടാമുട്ടന്‍ ശരീരം കണ്ടിട്ടാവണം അവള് ചെകിടത്തിനിട്ടു പോട്ടിക്കാഞ്ഞത്..
ഞാന്‍ റോയിച്ചനേം കൊണ്ട് സ്കൂട്ട് ആയി.. മനുക്കുട്ടന്‍ അവരെ പറഞ്ഞു മനസിലാക്കി.. ഹിന്ദി അറിയാന്‍ മേലാത്ത പയ്യന്‍ ആണ് ഹേ.. അബദ്ധം പറ്റിയതാണ് ഹേ.. മാപ്പാക്കണം ഹേ.. ഹോ.. ഹൂം എന്നൊക്കെ.. അല്ലാരുന്നേല്‍ കാണാരുന്നു...
അതില്‍ പിന്നെ റോയിച്ചന്‍ മുറ്റാകാനോ.. ഞങ്ങള് റോയിച്ചനെ മുറ്റാക്കാനോ ശ്രമിച്ചിട്ടില്ല..
പോട്ടിര് കിട്ടാതെ ഊരി പോന്നത് തന്നെ ഭാഗ്യം...
Subscribe to:
Post Comments (Atom)
അന്ന് ഫ്ലാറ്റില്‍ വന്നിട്ട് കൊറോണ ഇഫക്ട് കാണിച്ചു തന്ന റോയ്...
ReplyDeleteഓട്ടോ ടെസ്ടെരിന്ടെ സ്വന്തം റോയ്... ഷോര്‍ട്ട് ടു ഗ്രൌണ്ടിനു പകരം ഷോര്‍ട്ട് ടു ബാറ്റ് വച്ചവന്‍ റോയ്... റിയല്‍ ലോഡ് ചോദിച്ചപ്പോ ഇല്ല പകരം ഓപ്പണ്‍ ലോഡ് തരാന്ന് പറഞ്ഞവന്‍ റോയ്..
റോയ് വെറും റോയ് അല്ലാ ...... റോയ് ഒരു ഒന്നൊന്നര റോയ് ആണേ.........
റോയീ തല്ലല്ലേ .....................റോയി തല്ലിയപിന്നെ നോക്കണ്ടാ ..... പിന്നെ കുഞ്ഞാഞ്ഞക്ക് പിന്നെ പോസ്റ്റ് എഴുതാന്‍ കൈ കാണ്വോ??
കൊല..! മക്സ്ഷ്ചാ...
ReplyDeleteകിടിലനാ.. മുറ്റ്.. കലിപ്പ്..
ReplyDeleteഎന്നിടിപ്പം റോയിച്ചന്‍ ഹിന്ദി പഠിച്ചോ രജീഷേ?
ReplyDeleteഎവിടെ ??
ReplyDeleteഇപ്പോളും പഴയ പോലെ തന്നെ.. ഹി ഹി..