Thursday, August 20, 2009

പട്ടാളക്കാരന്‍റെ പ്രണയം..

പാതിരാവായി, ചുറ്റിലും മഞ്ഞു പൊഴിയുന്നു..
കിടുകിടാ വിറയ്ക്കുന്നോരീ തണുപ്പിലും നിന്നോര്‍മ്മകള്‍
എന്റെ നെഞ്ചില്‍ ഗ്രനേഡുകള്‍ വിതറുന്നു...

കഴിഞ്ഞ അവധിക്കു നാട്ടില്‍ ഞാന്‍ വന്നപ്പോള്‍...
അന്നിടവഴിയില്‍ നീ കാത്തു നിന്നതും..
പോയിന്‍റ് ബ്ലാങ്ക് റെയിഞ്ജില്‍ നീ ഫയര്‍ ചെയ്തൊരു പ്രേമത്തിന്റെ ബുള്ളറ്റുകള്‍
തറച്ചതിന്റെ കുളിര് ഇന്നും എന്റെ ഉള്ളില്‍ മായാതെ നില്‍ക്കുന്നു..
തോക്കിന്‍റെ പാത്തിപോലുള്ള നിന്‍ മൂക്കിന്‍റെ തുമ്പില്‍ ഞാന്‍ അന്നൊന്നു തൊട്ടപ്പോള്‍ നീ..
പൊട്ടുവാന്‍ വെമ്പി നില്‍ക്കുന്ന ബോംബായി എന്‍റെ നെഞ്ഞിലെയ്ക്ക് ചാഞ്ഞതും..
അത് വഴി വന്ന നിന്‍റെ അപ്പന്‍ നമ്മുടെ ഇടയിലെയ്ക്കൊരു മിസൈല് ആയി പതിച്ചതും..
എന്‍റെ ചെകിടത്ത് ഷെല്ല് പൊട്ടിച്ചതും, ഇല്ല ഞാന്‍ ഒന്നും മറന്നിട്ടില്ലോമലെ...

അനശ്വര പ്രേമത്തിന്‍റെ ആറ്റംബോംബാണ് നീ..
ഒരു സ്റ്റെന്‍ ഗണ്‍ എന്ന പോലെ നിന്നെ മാറോടടക്കി ഓമനിക്കുവാന്‍
ഒരായിരം മോഹങ്ങള്‍ മനസ്സിലുണ്ടോമാലെ..
കിടുകിടാ വിറയ്ക്കുന്നോരീ തണുപ്പിലും നിന്നോര്‍മ്മകള്‍
എന്റെ നെഞ്ചില്‍ ഗ്രനേഡുകള്‍ വിതറുന്നു...

താങ്ങുവാന്‍ ആവുന്നില്ല ഈ വിരഹം, റമ്മടിക്കുവാന്‍ പോലും ആവുന്നില്ലെനിക്ക്,
എത്തിടും ഞാന്‍ നിന്നെ കൊണ്ടുപോയീടുവാന്‍..
പടവെട്ടിടും നിന്‍റെ അപ്പനോടും ആങ്ങളമാരോടും..
ആ യുദ്ധത്തില്‍ ഞാന്‍ വീരമൃത്യു വരിച്ചാലും തളരരുതു നീ..
അവസാന തുള്ളി രക്തം വരെയും നിനക്കായി പോരുതിടും ഞാന്‍...

നിറുത്തട്ടെ ഞാന്‍, ഡ്യൂട്ടിക്ക് സമയമായി..
കിടുകിടാ വിറയ്ക്കുന്നോരീ തണുപ്പിലും നിന്നോര്‍മ്മകള്‍
എന്റെ നെഞ്ചില്‍ ഗ്രനേഡുകള്‍ വിതറുന്നു...
കിടുകിടാ വിറയ്ക്കുന്നോരീ തണുപ്പിലും നിന്നോര്‍മ്മകള്‍
എന്റെ നെഞ്ചില്‍ ഗ്രനേഡുകള്‍ വിതറുന്നു..
പഠേ പഠേ പഠേ പഠേ....

3 comments:

  1. പൊട്ടുവാന്‍ വെമ്പി നില്‍ക്കുന്ന ബോംബായി എന്‍റെ നെഞ്ഞിലെയ്ക്ക് ചാഞ്ഞതും..

    ബോംബ് അല്ല! വെടി!

    ReplyDelete
  2. ഉണ്ണിച്ചാ ......പാക് ആക്രമണം പ്രതീക്ഷിക്കണോ? ഒരു ബോഫോഴ്സ് വേണമെങ്കില്‍ വാകകയ്ക്ക് തരാം..

    ReplyDelete
  3. പഢേ പഢേ പഢേ....
    എന്താ ഉണ്ണിച്ചാ!!!
    വെടി വഴിപടാണോ ??
    www.jojijoseph.wordpress.com

    ReplyDelete