Monday, August 31, 2009

മാവേലിയുടെ രാജിക്കത്ത്..

പ്രിയപ്പെട്ട ഉണ്ണിച്ചാ,

വളരെ വിഷമത്തോടെ ആണ് ഈ കത്ത് എഴുതുന്നത്.. ഇതിനു പിന്നില്‍ ആരുടേയും പ്രേരണ ലവലേശം ഇല്ല. പൂര്‍ണ്ണ മനസ്സോടെ ഞാന്‍ എടുത്ത ഈ തീരുമാനത്തിന്‍റെ പിന്നില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെയോ , ഒബാമയുടെയോ, എഫ്‌.ബി.ഐ യുടെയോ ഫെഡറല്‍ ബൂര്‍ഷ്വാസി ഗൂധാലോചനകള്‍ ഒന്നും തന്നെ ഇല്ലെന്നു ഞാന്‍ ആദ്യമേ വ്യക്തമാക്കിക്കൊള്ളട്ടെ.. ഇതിന്‍റെ പേരില്‍ പിന്നീട് ആരും ആ പാവങ്ങളെ കരിവാരി തേച്ചു പ്രസ്താവനകള്‍ ഇറക്കരുതെന്ന് കരുതിയാണ് ഞാന്‍ മുന്‍‌കൂര്‍ ആയി ഈ കാര്യം എടുത്തു പറഞ്ഞത്.. കാര്യം എന്താണെന്ന് വെച്ചാല്‍ ഇനി മുതല്‍ നാം കേരളത്തിലെയ്ക്കില്ല, ഓണം ഇനി മുതല്‍ നിങ്ങള്‍ തനിയെ ആഘോഷിച്ചാല്‍ മതി.. നമ്മെ പ്രതീക്ഷിക്കണ്ട.. കാരണങ്ങള് പലതുണ്ട്.. പറയാം:

പണ്ട് നാം ആ രാജ്യത്തെ രാജാവായിരുന്നു എന്ന് ഉണ്ണിച്ചന് അറിവുള്ളകാര്യമാനെല്ലോ.. നമ്മെ ബഹുമാനിചില്ലെന്കിലും വേണ്ടില്ല, പരിഹസിക്കുന്നത് കാണുമ്പോള്‍ തീരെ അങ്ങ് സഹിക്കുന്നില്ല.. കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലങ്ങളായി കുറെ മിമിക്രിക്കാര് പിള്ളേര് എന്നെ പരിഹസിക്കുന്ന കാസറ്റുകളും സി.ഡി കളെയും കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ നമുക്കങ്ങോട്ടു എഴുന്നെള്ളാന്‍ തോന്നാറില്ല.. അവന്മാര്‍ ആ സി.ഡി കളില്‍ എനിക്കൊരു ചാലക്കുടിക്കാരന്‍ നസ്രാണിയുടെ കോമാളി രൂപവും ശബ്ദവും ആണ് തന്നിരിക്കുന്നത്.. അവന്മാരെ മാത്രം കുറ്റം പറഞ്ഞിട്ടെന്താ? കേരളം മുഴുവന്‍ എനിക്കൊരു പോണ്ണത്തടിയന്റെ രൂപമല്ലേ കല്‍പ്പിച്ചു വെച്ചിരിക്കുന്നത്.. സത്യം പറയാമെല്ലോ നാം പണ്ട് നാടുഭരിച്ചിരുന്ന കാലത്ത് ( ഇപ്പോളും) നമുക്ക് കുടവയറെന്നൊരു സാധനമേ ഇല്ലായിരുന്നു.. നാം കരുത്തനായ ഒരു അസുര രാജാവല്ലായിരുന്നോടോ? എനിക്കെവിടാരുന്നെടോ ഓലക്കുട? നമ്മെ പാതാളതിലോട്ടു ചവിട്ടി താഴ്ത്തിയ വാനമനനു ഒരു ഓലക്കുട ഉണ്ടായിരുന്നു.. അല്ലാതെ നാം ജീവിതത്തില്‍ അങ്ങനൊരു സാധനം കൈ കൊണ്ട് തോട്ടിട്ടില്ലന്നു പറഞ്ഞു കൊള്ളട്ടെ..ഓണക്കാലമായാല്‍ എന്നെ അപമാനിക്കാന്‍ ഓരോ മുക്കിനും മൂലയിലും എന്‍റെ കോമാളി രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കും.. സകലമാന കടകള്‍ക്ക് മുന്‍പിലും, ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഉള്ള എല്ലാത്തിന്റെ പരസ്യത്തിലും എന്‍റെ കോമാളി രൂപം തന്നെ.. ചാനലുകളുടെ വക മാനം കേടുത്തലുകള്‍ വേറെയും.. സുകൃത ക്ഷയം എന്നല്ലാതെ എന്ത് പറയാന്‍..




കഴിഞ്ഞ വര്ഷം ആകെ ദുരന്തങ്ങള്‍ ആയിരുന്നു അല്ലെ? നാം എല്ലാം അറിയുന്നുണ്ട്.. സന്തോഷ്‌ മാധവന്‍, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 4 , സംസ്കാരശൂന്യതാ വകുപ്പ് മന്ത്രി, മഴക്കെടുതി, സാഗര്‍ അലിയാസ് ജാക്കി, ബെര്‍ളി, പട്ടണത്തില്‍ പൂതം, പന്നിപ്പനി.... പണ്ട് എങ്ങനെ കഴിഞ്ഞ നാടായിരുന്നു.. പറഞ്ഞിട്ടെന്താ കാര്യം.. .. ഞാന്‍ ഒന്നും അധികം പറയുന്നില്ല.. ഇനി എന്നെ അന്വേഷിച്ചു വല്ല ക്വട്ടേഷന്‍കാരും പാതാളത്തില്‍ വരില്ലെന്ന് ആര് കണ്ടു..


പിന്നെ അവിടെ ക്രിക്കറ്റ്‌ കളിക്കുന്ന ശാന്തനായ ഒരു കുട്ടി ഉണ്ടായിരുന്നെല്ലോ.. ഇപ്പോള്‍ അവന്‍റെ വാര്‍ത്തകള്‍ ഒന്നും മനോരമ പാതാളം എഡിഷന്‍ ഇല് കാണുന്നില്ല.. എന്തേ എവന്‍ ഫീല്‍ഡ് വിട്ടോ?


പൂക്കുട്ടിക്കു ഓസ്കാര്‍ കിട്ടി അല്ലെ? നന്നായി... ഈ വൈകിയ വേളയില്‍ എന്‍റെ അനുമോദനങ്ങള്‍....


പിന്നെ ലോഹിയും, രാജന്‍ പി ദേവും, മുരളിയും ഒക്കെ പോയി.. അല്ലെ? അസാമാന്യ പ്രതിഭകള്‍ ആയിരുന്നു.. അവര്‍ക്ക് എന്‍റെ ആദരാഞ്ജലികള്‍....

പന്നിപ്പനി ശരിക്കും എല്ലാവരെയും ഭയപ്പെടുത്തി.. അല്ലെ? അവിടെയും നാം ഒരു പരിഹാസ പാത്രം ആയി.. നാം ഒരു മുഖം മൂടി ഒക്കെ ധരിച്ചു നില്‍ക്കുന്ന ഒരു ഇ-മെയില്‍ അവിടെ വളരെ വേഗം ഫോര്‍വേഡ് ആയിക്കൊണ്ടിരിക്കുന്നത് നാം അറിഞ്ഞു..

ഒരു കോപ്പി നമുക്കും കിട്ടി.. കഷ്ടം തന്നെ.. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ വായിട്ടലയ്ക്കുന്ന മേല്‍പ്പറഞ്ഞ വകുപ്പ് മന്ത്രി ഇതിനെ കുറിച്ച് എന്താ ഒന്നും മിണ്ടാതെ.. അല്ലേല്‍ അതും നന്നായി... അങ്ങേര്‍ വല്ലോം പറഞ്ഞാല്‍ അത് എനിക്ക് കൂടുതല്‍ മാനക്കേട്‌ ഉണ്ടാക്കുകയെ ഉള്ളൂ..





പിന്നെ ഉണ്ണിച്ചാ, അവിടെ സുഖം തന്നെ എന്ന് പ്രതീക്ഷിക്കുന്നു.. മൂന്നാമതും ഒരു ബ്ലോഗ്‌ തുടങ്ങി അല്ലെ? നന്നായി.. കാര്യമായിട്ട് ഹിറ്റുകള്‍ ഒന്നും ഇല്ല എന്ന് കരുതി വിഷമിക്കണ്ട, നമ്മുടെ നാടിന്‍റെ ഇന്നത്തെ ഒരു വ്യവസ്ഥിതി വെച്ച് നല്ലതിനെ ആരും പ്രോത്സാഹിപ്പിക്കില്ല.. ഓണത്തിന് വ്യാജ മദ്യം ഒന്നും മേടിച്ച് അകത്താക്കി ഒരു ദുരന്തം കൂടെ ഉണ്ടാക്കി വെയ്ക്കരുത്..

ഈ കത്ത് കിട്ടിയാല്‍ ഉടനെ തന്നെ മറുപടി ഒന്നും ഞാന്‍ പ്രടീക്ഷിക്കുന്നില്ല.. പക്ഷെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..ഇനി നമ്മള്‍ ഒരിക്കലും തമ്മില്‍ കാണില്ല.. വിഷമമുണ്ട്.. എങ്കിലും അവിടുത്തെ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ പണ്ട് നമ്മെ ആ വാമനന്‍ പാതാളതിലോട്ടു ചവിട്ടി താഴ്ത്തിയത് എത്ര നന്നായി എന്നിപ്പോള്‍ ആലോചിച്ചു പോകുന്നു..

ഈ ഓണം നിങ്ങളാല്‍ ആവും വിധം ആഘോഷിക്കുക.. എന്‍റെ ഓണാശംസകള്‍...

സസ്നേഹം ,

മഹാബലി തമ്പുരാന്‍

12 comments:

  1. ഹ..ഹ..ഹ
    രസകരമായ കത്ത് തന്നെ.മൂന്നാമത് ബ്ലോഗ് തുടങ്ങിയോ?
    ഞാനും തുടങ്ങി
    ആശംസകള്‍
    അതേപോലെ..
    ഓണാശംസകള്‍

    ReplyDelete
  2. ഉണ്ണിച്ചാ . ... :)
    Really good one...കത്തില്‍ മുഴുവന്‍ സമയവും വായനക്കാരനെ പിടിച്ചിരുത്താന്‍ സാധിച്ചതില്‍ വളരെ സന്തോഷം ...ഉണ്ണിച്ചനും ..മാവേലി തമ്പുരാനും .....എല്ലാവര്ക്കും എന്റെ ഓണാശംസകള്‍ ... :-P

    ReplyDelete
  3. kollam!
    ഓണാശംസകള്‍

    ReplyDelete
  4. I really agree with you..these mimicri artists make our king a cartoon character.This is really bad habbit.Anxway good attempt..Keep on moving ahead..

    HAPPY ONAM

    ReplyDelete
  5. ഒരു ഒന്ന്ഒന്നര ആയിട്ടുണ്ട്‌...അടിപൊളി...ഓണാശംസകള്‍...

    ReplyDelete
  6. ഓണത്തിന് വ്യാജ മദ്യം ഒന്നും മേടിച്ച് അകത്താക്കി ഒരു ദുരന്തം കൂടെ ഉണ്ടാക്കി വെയ്ക്കരുത്..
    ഹ് ഹ ഹ ഹ

    പോസ്റ്റ്‌ കലക്കി, അപ്പോള്‍ ഓണം ആശംസകള്‍

    ReplyDelete
  7. വായിച്ച് അനുഗ്രഹിച്ച എല്ലാവര്ക്കും നന്ദി...
    എന്‍റെ പൊന്നോണാശംസകള്‍ ..

    ReplyDelete
  8. കൊള്ളാം...എല്ലാവര്‍ക്കും ഓണാശംസകള്‍

    ReplyDelete
  9. Really nice one... as anweshi said, you got the trick to get the attention of all readers till the end.
    nice work
    keep it up.

    ReplyDelete
  10. തന്നെ തന്നെ ഏതായാലും വയിക്കാൻ രസമുണ്ട്‌

    ReplyDelete
  11. എന്നാലും മാവേലി തമ്പുരാന്‍ അങ്ങനെ പറയല്ലേ...
    കുട്ടികള്‍ അല്ലെ.. ക്ഷമിചെരു..

    ReplyDelete