അപ്രാവശ്യം നാട്ടില്‍ വന്നിറങ്ങിയത് നെടുംബാശ്ശേരിയിലെ ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ ആണ്.. ഞാന്‍ ആദ്യമായിട്ടാണ് ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ വന്നു ഇറങ്ങുന്നത്.. ഡൊമസ്റ്റിക്കിലെ പോലെ അല്ല.. ദേണ്ടെ ഡ്യൂട്ടി പൈഡ് ഷോപ്പുകള്‍.. ജോണി വാക്കെറും ഷിവാസ് റീഗലും ജാക്ക് ഡാനിയേലും എല്ലാം ഇങ്ങനെ നിരത്തി നിരത്തി വെച്ചേക്കുന്നു.. ഞാന്‍ ആണേല്‍ ഈ ജാക്ക് ഡാനീയേല് അടിച്ചിട്ടുമില്ല.. എനിക്കാകെ ഉള്ളില്‍ ഒരു ഒരു ഇത്. ഇപ്പോള്‍ തന്നെ അത് മേടിക്കണം.. ഞാന്‍ ഡ്യൂട്ടി പൈഡ് ഷോപ്പിന്‍റെ അടുത്തേയ്ക്ക് നീങ്ങി..
അല്ല ഇതും മേടിച്ചോണ്ട് വീട്ടിലോട്ടു പോയിട്ട് എന്തിനാ.. ഒരാഴ്ച്ചയെ അവധി ഉള്ളൂ..
നാട്ടില്‍ ആണേല്‍ കമ്പനി ആരും ഇല്ല.. അവധിക്കിടയില്‍ വേറെ അജണ്ട ഒന്നും തന്നെ ഇല്ല.. ഫുള്‍ ടൈം വീട്ടില്‍ തീറ്റ, ഉറക്കം.. അത്ര തന്നെ..അപ്പോള്‍ പിന്നെ ഞാന്‍ ഇതും മേടിച്ചു വീട്ടിലോട്ടു ചെന്നാല്‍ ഇതു ചെയ്യാനാണ്..
അല്ലേല്‍ മേടിച്ചു വീട്ടില്‍ കൊണ്ട് വെച്ച് ഒതുക്കത്തില്‍ അങ്ങ് പിടിപ്പിചാലോ?
ശരിയാകുമോ?
വീട്ടില്‍ ആരെങ്കിലും കണ്ടാല്.. ഈശ്വരാ..അല്ലേല്‍ ആര് കാണാനാ? എന്‍റെ മുറീലോട്ടു ആരും അങ്ങനെ വരാറില്ലല്ലോ...
ഇനി എങ്ങാനും വന്നാലോ?
മേടിച്ചേക്കാം അല്ലെ? അത് വേണോ? പുലിവാലായാലോ?
അല്ലേല്‍ പിന്നെ ഇത് അടിക്കാന്‍ വേണ്ടി ഇത് കൊണ്ട് തിരുവനന്തപുരത്ത് പോകണം.. അവന്മാരുടെ അടുത്ത്..അത് നടക്കുമോ?
നടന്നില്ലെല്ലോ?
അല്ലേല്‍ പിന്നെ തിരിച്ചു പോകുമ്പോള്‍ മേടിച്ചോണ്ട് പോകണം..
അതിനു തിരിച്ചു ടോമെസ്ടിക്കില്‍ നിന്നും ആണെല്ലോ ടിക്കറ്റ്.. എങ്ങനെ വാങ്ങാനാ?കലിപ്പ്.. ടെസ്പ്..
അല്ലേല്‍ തിരിച്ചു ചെന്നിട്ടു മുംബൈയില് നിന്നും വാങ്ങി അടിക്കാം.. അല്ലാതെ എന്ത് ചെയ്യും...അപ്പോളാണ് എനിക്ക് ബോധം വീണത്..ഞാന്‍ ഓരോന്ന് ആലോചിച്ചു നടന്നു അറൈവല്‍ ഗേറ്റിന്റെ വെളിയില് എത്തി. ലെഗ്ഗേജ് കളക്‍ട് ചെയ്യാന്‍ മറന്നു...ഇനി എന്ത് ചെയ്യും..ഞാന്‍ തിരിച്ചു നടന്നു..അവിടെ ഒരു സാറ് എന്നെ തടഞ്ഞു നിര്‍ത്തി.. " എങ്ങോട്ടാ?? "അത് പിന്നെ ലെഗ്ഗേജ് .. ഞാന്‍ പോക്കറ്റില്‍ കിടന്ന ബോര്‍ഡിംഗ് പാസ് കാണിച്ചു..ആ സാറ് അകത്തോട്ടു പോകാന്‍ അനുവദിച്ചു..അവിടെ പിന്നേം വേറെ കുറെ സാറുമ്മാര്... അതില്‍ ഒരു സാറിന് മലയാളം അറിയാന്‍ മേലാ..ഒരു വിധത്തില്‍ എല്ലാരേം ഡീല്‍ ചെയ്തു അകത്തു എത്തി.. ലെഗ്ഗേജ് എടുത്തോണ്ട് പോന്നു..പിന്നെ ജീവിതത്തില്‍ ഒരിക്കലും എയര്‍പോര്‍ട്ടില്‍ നിന്നും ലെഗ്ഗേജ് കളക്‍ട് ചെയ്യാന്‍ ഞാന്‍ മറന്നിട്ടില്ല...
Subscribe to:
Post Comments (Atom)
അളിയാ..കൂതറ സല്‍സ അടിച്ചു നടക്കുന്ന നമ്മള്‍ക്കൊന്നും ഇതിന്റെ ടേസ്റ്റ് പിടിക്കുകേല.. നന്നായി നീ വാങ്ങാതിരുന്നെ!.. ആ പൈസക്ക് ഇനി വരുമ്പോ എല്ലാവര്‍ക്കും വയറുനിറച്ചും മദ്യം!
ReplyDeleteജാക്ക് ഡാനിയെല്സു പോലും .... നാട്ടില്‍ ജവാനുമാടിച്ചു കിടന്നിരുന്നവനാ ..
ReplyDelete