കോളേജില്‍ പഠിക്കുന്ന കാലത്തെ സംഭവം ആണ്..ബുജി ഞങ്ങളുടെ ബാച്ചിലെ ഒരു സഹപാഠിയും.. ആദ്യമേ പറഞ്ഞു കൊള്ളട്ടെ... ബുജി ഒരു പക്കാ പഠിപ്പിസ്റ്റ് ആയിരുന്നു.. മറ്റൊരു കലാപരിപാടികള്‍ക്കും ആശാന്‍ വരില്ല.. ബുജിയുടെ അതി ബുദ്ധികൊണ്ട് വെള്ളം കുടിച്ച അനേകം വിദ്യാര്‍ത്ഥികളും അധ്യാപകരും ഉണ്ടായിരുന്ന ഒരു ക്യാമ്പസ്...
ഫസ്റ്റ് ഇയറില്‍ ഇലക്ട്രോണിക്സ് പഠിപ്പിച്ച മിസ്സിനോട് " മിസ്സ്.. ഈ കാക്ക എന്ന ജീവി ഒരു ഇന്സുലേറ്റര്‍ അല്ലെ ... പിന്നെ എന്താണ് അത് ലൈന്‍ കമ്പിയില്‍ വന്നു ഇരിക്കുമ്പോള്‍ ചാര്‍ജ് ആയി ഒരു കപ്പാസിറ്റര്‍ ആയിട്ട് ആക്ട് ചെയ്യാത്തത് ?" എന്ന് ചോദിച്ച കക്ഷി ആണ്... മിസ്സ് ഡെസ്പ് ആയി എന്ന് ഞാന്‍ പ്രത്യേകം പറഞ്ഞു കൊള്ളട്ടെ..
മറ്റൊരു സംഭവം അവന്മാരുടെ കമ്പ്യൂട്ടര്‍ ലാബില്‍ സംഭവിച്ചതാണ്.. ഔട്ട്പുട്ട് കിട്ടാതെ വന്ന ബുജി മിസ്സിനെ സഹായത്തിനായി വിളിച്ചതും മിസ്സ് വന്നു ബുജിയുടെ പ്രോഗ്രാം തിരുത്തി കൊടുത്തു.. ബുജിയുടെ അപ്പുറത്ത് ഇരുന്നവന്‍റെ പ്രോഗ്രാമും മിസ്സ് തിരുത്തി കൊടുത്തു.. ബുജിക്കൊരു സംശയം.. മിസ്സ് തനിക്കു പറഞ്ഞു തന്നത് തെറ്റാണോ? ബുജി തന്‍റെ പ്രോഗ്രാമിലെ പ്രസക്ത ഭാഗങ്ങള്‍ ഡിലീറ്റു ചെയ്തിട്ട് അയല്‍വാസിയുടെ കോഡ് അതുപോലെ ടൈപ്പ് ചെയ്തു വെച്ചു.. ഒടുവില്‍ കമ്പയില് പോലും ആകുന്നില്ല.. മിസ്സ് വീണ്ടും വന്നു നോക്കി... ഇത്തവണ വന്നപോലെ തന്നെ ഒന്നും മിണ്ടാതെ മിസ്സ് തിരിച്ചു പോയി...അസ്തപ്രജ്ഞനായി ഇരുന്ന ബുജിയുടെ അടുത്ത് ശകലം വിവരമുള്ള മറ്റൊരുത്തന്‍ വന്നു നോക്കിയപ്പോള്‍ ആണ് കാര്യം മനസ്സിലായത്.. ബുജിയും അപ്പുറത്തിരുന്നവനും ചെയ്തോണ്ട് ഇരുന്നത് വേറെ വേറെ പ്രോഗ്രാമുകള്‍ ആയിരുന്നു..
ഇനി നമുക്ക് സര്ക്ക്യൂട്ടിന്‍റെ കഥയിലേയ്ക്കു വരാം...ലാബില്‍ മിസ്സ് ഒരു സൈക്കിള്‍ എക്സ്പിരിമെന്റു ചെയ്യാനായി കൊടുത്തു.. 6 എണ്ണം.. അതില്‍ 5 എണ്ണത്തിന്‍റെ സര്‍ക്ക്യൂട്ട് കൊടുത്തിട്ട് മിസ്സ് പറഞ്ഞു.. ഒരെണ്ണം പിന്നെ തരാം.. എന്നാല്‍ ബുജി ആ സര്‍ക്ക്യൂട്ട് തന്‍റെ കയ്യി ഉണ്ടെന്നു അവകാശപ്പെടുകയും ചെയ്തപ്പോള്‍ " എങ്കില് ബുജി അത് ചെയ്യട്ടെ.. ബാക്കിയുള്ളവര്‍ മറ്റു എക്സ്പിരിമെന്റുകള് ചെയ്യട്ടെ" എന്നായി മിസ്സ്..
5 ആഴ്ചകള്‍ കടന്നു പോയി.. ബാക്കി ഉള്ളവര്‍ മിസ്സ് കൊടുത്ത 5 എണ്ണവും ചെയ്തു തീര്‍ന്നു... ബുജി മാത്രം സ്വന്തം സര്‍ക്ക്യൂട്ട് കൊണ്ട് തള്ളി നീക്കി... ഒന്നും ശരിയാകുന്നില്ല... മിസ്സ് വന്നു നോക്കി... ടിയാന്‍റെ സര്‍ക്ക്യൂട്ട് മിസ്സിന് കണ്ടിട്ട് മനസ്സിലായില്ല...
ഒടുവില്‍ അവിടുത്തെ പുലി ആയ മത്തായി സര്‍ വന്നു... മത്തായി സര്‍ എന്നാല്‍ പിള്ളേരുടെ പേടി സ്വപ്നം ആണ്.. ദേഷ്യം വന്നാല്‍ പിന്നെ "..മോനെ" എന്നെ വിളിക്കൂ... സര്‍ക്ക്യൂട്ട് കണ്ടു സര്‍ അമ്പരന്നു പോയി...സര്‍ അതിനെ തലനാരിഴ കീറി പരിശോധിച്ചു.. ഒന്നും പിടികിട്ടുന്നില്ല...
സര്‍ : " ഈ സര്‍ക്ക്യൂട്ട് എവിടുന്നു കിട്ടിയെടാ ??"
ബുജി : " ഞാന്‍ തന്നെ ഡിസൈന്‍ ചെയ്തതാണ് സര്‍"സര്‍ വീണ്ടും പരിശോധിച്ച് നോക്കി... ഒന്നും മനസ്സിലാകുന്നില്ല...
" ഈ കമ്പോണന്‍റിന്‍റെ ഒക്കെ വാല്യൂ ശരിക്കും എന്നതാടാ?? "
ബുജി " അങ്ങനെ പ്രത്യേകിച്ചു വാല്യൂ ഒന്നും ഇല്ല സര്‍.. "
പിന്നെ ആകെ ഒരു ഭീകരത ആയിരുന്നു.. സര്‍ ബുജിയുടെ കഴുത്തിന് പിടിച്ചു പൊക്കി... മോനെ മോനെ എന്ന് കുറെ വിളിച്ചു.. മിസ്സ് ചെവി പൊത്തി.. സര്‍ ബുജിയെ ഉന്തി തള്ളി ലാബില്‍ നിന്നും ഇറക്കി വിട്ടു.. "മേലാല്‍ ഈ മാതിരി മൈ** സര്‍ക്ക്യൂട്ടും കൊണ്ട് ലാബില്‍ വന്നേക്കല്ല് ***മോനെ "...
അവസാനം മിസ്സ് തന്നെ സര്‍ക്ക്യൂട്ട് പിള്ളേര്‍ക്ക് കൊടുത്തു...
ബുജി ഇപ്പോള്‍ എവിടെ ആയിരിക്കും?? ഏതെങ്കിലും ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ എക്സിക്ക്യൂടിവ് ആയി വിലസുന്നുണ്ടാവും.. ഈ കഥകള്‍ ഒക്കെ അവനു ഓര്‍മ്മ ഉണ്ടാവുമോ ആവോ ?
Subscribe to:
Post Comments (Atom)
ഹ ഹ ഇങ്ങനെ കുറെ ബുജികള്‍ ഉണ്ടായിരുന്നു എന്റെ ക്യംപസിലും ....പിന്നെ അവരൊക്കെ കൂടെ ഉണ്ടേല്‍ അല്ലെ ബാക്കി ഉള്ലോര്‍ക്ക് ഇത് പോലെ ചിരിക്കാന്‍ എന്തേലും ഒക്കെ വകുപ്പ് ഒക്കു
ReplyDeleteഹ ഹ ഹ ഹ
ReplyDeletebhagavaane aa chekkan enne kore vattakkeettundu... Nammade dhannan jayante nattukaranalle avan ?? Dhana kore vellam kudichittundu avante doubts nu munnil....
ReplyDeleteha...ha..ha.... :)
ReplyDeleteഅജയ് പറഞ്ഞത് നേരാണ്.. ഈ കക്ഷി പൊന്‍കുന്നംകാരന്‍ ആണ്..
ReplyDelete